Operation Thunderbolt The Greatest Hostage Rescue in History

Operation Thunderbolt


               1976 ജൂൺ 27 ഞായറാഴ്ച ടെലാവിലെ ബെൻ ഗ്യുറിയോൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും എയർ ഫ്രാൻസിൻ്റെ ഫ്ലൈറ്റ് 139 AirBus വിമാനം 248 യാത്രക്കാരും 12 ജീവനക്കാരുമായി ഉച്ചയ്ക്ക് 12:30 ന് പാരീസ് ലക്ഷ്യമാക്കി പറന്നുയർന്നു. ഗ്രീസിലെ ഏതൻസിൽ നിന്നും 58 യാത്രക്കാരും കൂടി കയറി.യാത്രക്കാരിൽ മിക്കവരും ജൂതന്മാരും ഇസ്രയേലികളുമായിരുന്നു. വിമാനം നിശ്ചിത ഉയരത്തിൽ എത്തിയശേഷം  പാരീസിനെ ലക്ഷ്യമാക്കി പറക്കാൻ തുടങ്ങി.യാത്രക്കാർ സീറ്റ് ബെൽറ്റ് അഴിച്ചു സ്വതന്ത്രരായി ഇരുന്നു. എയർഹോസ്റ്റസുകൾ യാത്രക്കാർക്ക് കുടിക്കാനും മറ്റും നൽകാനുള്ള ഉള്ള തയ്യാറെടുപ്പിലായി.  

   പെട്ടെന്ന് രണ്ട് യാത്രക്കാർ  തങ്ങളുടെ സീറ്റുകളിൽ നിന്നുംഎഴുന്നേറ്റ് കോക്ക് പിറ്റിനു നേരെ ലക്ഷ്യമാക്കി നടന്നു. അവരുടെ അസാധാരണ നീക്കം മനസ്സിലാക്കിയ വിമാനത്തിലെ ജോലിക്കാർ അവരെ തടയാനായി അവരുടെ അടുത്തേക്ക് നീങ്ങി. ഉടൻതന്നെ അവർ തങ്ങളുടെ തോക്ക് പുറത്തെടുത്ത് ജീവനക്കാർക്ക് നേരെ ചൂണ്ടി. ജീവനക്കാർ ഭയന്നു പിന്മാറി. കോക്പിറ്റിൽ കയറിയ അവർ അവർ പൈലറ്റുമാരുടെ തലയ്ക്കു നേരെ തോക്കുചൂണ്ടി ഇങ്ങനെ പറയുകയുണ്ടായി "ഈ വിമാനം ഞങ്ങളുടെ നിയന്ത്രണത്തിലാണ്. വിമാനം ലിബിയയിലെ ബെൻഗാസി എയർപോർട്ടിലേക്ക് പകർത്തുക, അല്ലാത്തപക്ഷം യാത്രക്കാരെ കൊല്ലുന്നതാണ്".മറ്റു വഴികൾ ഒന്നും ഇല്ലാതിരുന്ന പൈലറ്റുമാർ മറുത്തൊന്നും പറയാതെ പാരീസിനു നേരെ പറന്നുകൊണ്ടിരുന്ന വിമാനത്തെ ഗതിമാറ്റി ബെൻഗാസി ലക്ഷ്യമാക്കി പറത്തി തുടങ്ങി.

ഈ സമയം തന്നെ യാത്രക്കാർക്കിടയിൽ നിന്നും മറ്റു രണ്ടു പേർ കൂടി എഴുന്നേറ്റു. അവരുടെ കയ്യിലും തോക്കുകൾ ഉണ്ടായിരുന്നു."ആരും തങ്ങളുടെ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേൽക്കുന്നത്" അവർ മുന്നറിയിപ്പ് നൽകി. എന്താണ് സംഭവിക്കുന്നതെന്ന് എന്ന് മനസ്സിലാവാതെ യാത്രക്കാർ ശ്വാസമടക്കിപിടിച്ചിരുന്നു. എന്തായാലും തങ്ങളുടെ ജീവൻ ഭീകരരുടെ കയ്യിൽ ആണെന്ന് യാത്രക്കാർക്ക് മനസ്സിലായി. റാഞ്ചികളിൽ രണ്ടുപേർ പോപ്പുലർ ഫ്രണ്ട് ഓഫ് ദി ലിബറേഷൻ ഓഫ് പലസ്തീൻ എന്ന സംഘടനയിൽ പെട്ടവരും ഒരു മറ്റ് രണ്ടുപേർ പേർ ജർമൻ റവല്യൂഷനറി സെൽസ് എന്ന സംഘടനയിൽപ്പെട്ട ജർമൻകാരുമയിരുന്നു. വിമാനം ഏതൻസിൽ നിർത്തിയപ്പോൾ അവിടെനിന്ന് കയറിയ 58 പേരിൽ ഉൾപ്പെട്ടവരായിരുന്നു ഈ നാലുപേർ. വിമാനം ലിബിയയിലെ ബെൻഗാസി എയർപോർട്ടിൽ ലാൻഡ് ചെയ്തു.  


   എയർപോർട്ടിലെ സുരക്ഷാ സൈനികർ വിമാനത്തിന് അടുത്തേക്ക് നീങ്ങുന്നത് കണ്ട് റാഞ്ചികൾ റേഡിയോ സന്ദേശം വഴി വഴി എയർപോർട്ടുമായി ബന്ധപ്പെട്ടു. സൈന്യം വിമാനത്തിന് അടുത്തേക്ക് നീങ്ങിയാൽ സ്ഫോടനം വഴി വിമാനത്തെ തകർത്തുകളയും എന്ന് റാഞ്ചികൾ ഭീഷണിപ്പെടുത്തി. അതോടെ സൈന്യം തൽക്ഷണം പിൻവാങ്ങി. അതിനുശേഷം അവർ ആവശ്യപ്പെട്ടത് വിമാനത്തിന് ഇന്ധനം നിറച്ചു കൊടുക്കാനായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും ഭീകരരുടെ ഭീഷണിയെ തുടർന്ന് അതും സമ്മതിച്ചു. ഇതിനിടയിൽ വിമാനം ഹൈജാക്ക് ചെയ്തു എന്നറിഞ്ഞ ഇസ്രയേലും ഫ്രാൻസും റാഞ്ചികളുടെ ഡിമാൻ്റുകളെ പറ്റി അന്വേഷിച്ചു എന്നാൽ കാര്യമായൊന്നും ലഭ്യമായില്ല. ലിബിയൻ സർക്കാരുമായി ഇസ്രായേലിന് നല്ല ബന്ധമില്ലാത്തതിനാൽ ഫ്രഞ്ച് അധികൃതരായിരുന്നു ലിബിയൻ സർക്കാരുമായി ബന്ധപ്പെട്ടത്. യാത്രക്കാരിൽ ബ്രിട്ടീഷുകാരിയും ജൂതവംശജയുമായ പട്രീഷ്യ മാർട്ടൽ എന്ന ഗർഭിണയായ യുവതിയും ഉണ്ടായിരുന്നു. റാഞ്ചികളുടെ ഭീഷണിയും ഭയവും ആ സ്ത്രീക്ക് കലശലായ അസ്വാസ്ഥ്യമുണ്ടായി. കുറെയൊക്കെ അവരുടെ രക്ഷപ്പെടാനുള്ള അഭിനയം ആയിരുന്നെങ്കിലും അവസ്ഥ മനസ്സിലാക്കി ഭീകരർ അവരെ മോചിപ്പിച്ചു. ഏതാണ്ട് ഏഴ് മണിക്കൂർ വിമാനം ബെൻഗാസി എയർപോർട്ടിൽ കിടന്നു. ഇന്ധനം നിറച്ച ശേഷം വിമാനം take off ചെയ്തു. ജൂൺ 28 ഏകദേശം ഉച്ചകഴിഞ്ഞു 3:15 ഓടെ വിമാനം ഈസ്റ്റ് സെൻറർ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ എന്റബെ ഇൻറർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു. പലസ്തീൻ തീവ്രവാദികൾക്ക് ഉഗാണ്ടൻ പ്രസിഡൻറ് ഇദി അമീന്റെ പിന്തുണയുണ്ടായിരുന്നു. യാത്രക്കാരുടെ പുറത്തിറങ്ങാൻ ഭീകരർ ആവശ്യപ്പെട്ടു.24 മണിക്കൂർ നീണ്ട യാത്രയിൽ യാത്രക്കാർ ഏറെയും ക്ഷീണിതരായിരുന്നു. പുറത്ത് ആയുധധാരികളായ മറ്റു നാല് തീവ്രവാദികൾ കൂടി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഭീകരർ അവർ എല്ലാ യാത്രക്കാരെയും പഴയ ടെർമിനൽ കെട്ടിടത്തിലേക്ക് നടത്തി. ടെർമിനലിലെ വലിയ ട്രാൻസിറ്റ് ഹാളിലേക്കാണ് അവർ യത്രകരെ എത്തിച്ചത്.ഹാളിൽ തോക്കുധാരികളുടെയും സ്ഫോടന വസ്തുക്കളുടെയും നടുവിൽ വിമാന യാത്രക്കാരും ജീവനക്കാരും തടവിലാക്കപ്പെട്ടു.


    അവിടെവെച്ച് ഭീകരർ അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്നതിന്റെ വിശദമായൊരു പ്രഖ്യാപനം പുറത്തിറക്കി. ഇസ്രയേൽ ജയിലിൽ കഴിയുന്ന 40 പലസ്തീനുളുടെയും ജർമൻ ജയിലിലുള്ള 13 പലസ്തീൻ അനുകൂല തീവ്രവാദികളുടെയും മോചനം, കൂടാതെ അഞ്ച് മില്യൺ അമേരിക്കൻ ഡോളർ മോചനദ്രവ്യം. ഇത്രയും സാധ്യമായാൽ മാത്രം വിമാനവും ഉം യാത്രക്കാരെയും വിട്ടുകൊടുക്കും. ജൂലൈ ഒന്നിനകം ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത പക്ഷം യാത്രക്കാരെ കൊന്നു തുടങ്ങുന്നതാണ്. ഇതായിരുന്നു പ്രഖ്യാപനത്തിന്റെ ചുരുക്കം. അന്ന് വൈകീട്ട് സാക്ഷാൽ ഇദി അമീൻ അവരെ കാണാനെത്തി.അമീൻ അവരോട് ശാന്തരായി ഇരിക്കാനും ആരും അവിവേകം ഒന്നും ഒന്നും കാണിക്കരുതെന്നും അഭ്യർത്ഥിച്ചു. തന്നാൽ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി നിങ്ങളെ നാളെ ഉടനെതന്നെ മോജിപ്പിക്കുന്നതാണെന്നും അദ്ദേഹം അവർക്ക് ഉറപ്പുനൽകി. ജൂൺ 29 ഭീകരർ  യാത്രക്കാർ ഓരോരുത്തരുടെയും പാസ്പോർട്ടുകൾ പരിശോധിച്ച് ഇസ്രയേലികളെ മാറ്റിനിർത്തി. അവരിൽ ഇരട്ടപൗരത്വം ഉള്ളവരും ഉണ്ടായിരുന്നു. ഇസ്രയേലികളെ ഹാളിനോടടുത്തുള്ള മുറിയിലേക്ക് മാറ്റി. ഇതേസമയം എന്ത് വിലകൊടുത്തും യാത്രക്കാരെ രക്ഷിക്കാൻ ഇസ്രയേൽ തന്ത്രപരമായ നീക്കങ്ങൾ തുടങ്ങി. ആഫ്രിക്കൻ മേഖലയിലെ ഇസ്രയേൽ സൗഹൃദ രാജ്യങ്ങളുമായെല്ലാം ചർച്ചകൾ നടത്തി. അന്ന് ഈജിപ്തും ഇസ്രയേലും സൗഹൃദത്തിലായിരുന്നു. ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്ത് വഴി ഉഗാണ്ടൻ പ്രസിഡൻറ് ഇദി അമീനുമായുള്ള ചർച്ചയ്ക്ക് ശ്രമം നടന്നു. അന്നത്തെ പലസ്തീൻ നേതാവായ യാസർ അറഫാത്തടക്കം ഇദി അമീനോട് സംസാരിച്ചു. ചില തന്ത്രപ്രധാനമായ ചർച്ചകളും നടന്നു. ജൂൺ 30 ചർച്ചകൾക്ക് ഫലമെന്നോണം 48 യാത്രക്കാരെ വിട്ടയച്ചു. പ്രായംചെന്നവർ, സ്ത്രീകൾ, കുട്ടികൾ എന്നിവരെയാണ് വിട്ടയച്ചത്. ഇതിൽ 47 പേരും പാരീസിലേക്ക് പറന്നു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരെ സൂക്ഷിക്കുന്നത് തങ്ങൾക്ക് ബാധ്യതയാകുമെന്നാണ് ഭീകരർ കണക്കുകൂട്ടിയിരുന്നത്


   എന്നാൽ ഇസ്രയേലിൽ നിന്നുള്ള ഒരാളെയും വിട്ടയച്ചില്ല. ജൂലായ് ഒന്നിന് ഇന്ന് ഇസ്രയേൽ സർക്കാരിൻറെ സന്ദേശമെത്തി. റാഞ്ചികളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകൾക്ക് തങ്ങൾ ഒരുക്കമാണെന്നായിരുന്നു. പൊതുവേ ഭീകരരുമായി ചർച്ചയ്ക്ക് തയ്യാറല്ലാത്ത ഇസ്രായേലിൻറെ ഈ തീരുമാനം റാഞ്ചികൾക്ക് ആവേശം പകർന്നു. ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനായി നേരത്തെ പ്രഖ്യാപിച്ച അന്തിമ തീയതി അവർ ജൂലൈ 4 ലേക്ക് നീട്ടി. കൂടാതെ ഇസ്രയേലികളല്ലാത്ത100 പേരെ കൂടി മോചിപ്പിക്കുകയും ചെയ്തു. ബാക്കി 106 പേരാണ് തടവുകാരായി അവശേഷിച്ചത്. അതിൽ 12 പേർ എയർ ഫ്രാൻസ് ജീവനക്കാരും 10 ഫ്രഞ്ച് യുവാക്കളും 84 ഇസ്രായേലികളുമായിരുന്നു. ഇസ്രായേൽ സൈന്യത്തിലെ റിട്ടേഡ് ഓഫീസറായ ബെറുസ്ലേവ് ഇദി അമീനുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. ബാക്കിയുള്ള തടവുകാരെ കൂടി മോചിപ്പിച്ചുന്നതിനായി മന്ത്രിസഭ അദ്ദേഹത്തിൻറെ സഹായം തേടി.ബെറുസ്ലേവ് ടെലിഫോൺ വഴി നിരവധി തവണ അമീനുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഭീകരരോട് നയതന്ത്രം നടത്തി മുന്നോട്ട് പോകാനാകില്ലെന്ന് പതിയെ ഇസ്രായേൽ മനസ്സിലാക്കി. ഇസ്രയേലിന്റെ മുൻപിൽ പിന്നെ ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ....

                                                           തുടരും............. 

Post a Comment

Previous Post Next Post